Thursday, 29 September 2011

ഒപ്പം ജീവിക്കാനുള്ള ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം പിന്നെയോ...

മഞ്ഞു വീണ സൗഹൃദത്തിന്‍റെ ചില്ലയില്‍ ചേക്കേറിയ നീ............
ഒരു പാട് വേദനകള്‍ നല്‍കി,
എന്നിട്ടും ഒരു വാക്ക് പോലും മിണ്ടാതെ പറന്നു പോയതെന്തിനാണ്?

നീ എന്നില്‍നിന്നും എത്ര ദൂരേക്ക്‌ പോയാലും,
ഒരിക്കലും തിരികെ വരില്ല്ലെന്ന് അറിയാമെങ്കിലും,
നിന്നെ ഞാന്‍ സ്നേഹിച്ചുകൊണ്ടേയിരിക്കും,

ഓര്‍മകളുടെ ഏടുകള്‍ മറിച്ചു നോക്കുമ്പോള്‍ എന്നോ എവിടെയോ കരിഞ്ഞു പോയ ഒരു ശിശിരത്തിന്റെ ഓര്‍മ്മകള്‍ നിഴലിച്ചു കിടക്കുന്നതായി ഞാന്‍ കാണുന്നു.. അത് ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രം ആയിരിക്കും എന്റെ മനസിന്റെ ഉള്ളറകളില്‍ എവിടെയോ കൂടുകൂടി ആ ഇണകിളി വര്‍ഷങ്ങളോളം ജീവിച്ചിരുന്നു. വിജയിക്കാത്ത ഒരു പ്രണയം ആയിരുന്നോ അത് ? ആയിരുനിരിക്കാം. പക്ഷെ എന്തെ ഞാന്‍ അത് മറക്കുനില്ല ?
ആധ്യനുരാഗം ആയിരുന്നിരിക്കുമോ ? അല്ല അതല്ല.ഒരിക്കലും അതയിരുനില്ല . . .

പക്ഷെ എന്നിരുന്നാലും എന്റെ പ്രണയിനി, എന്റെ ജീവിത ഡയറിയില്‍ വരികള്‍ കുറിക്കുമ്പോള്‍ വിട പറയലിന്റെ ആന്തരിക അര്‍ഥം നീ മനസ്സിലാക്കുന്നില്ലേ ? ആ പ്രണയം ഒരു ഓര്‍മ്മകള്‍ മാത്രമാക്കി നീ സംഗ്രഹിച്ചു ഇല്ലേ ?.അതിനു നിനക്ക് കഴിഞ്ഞു അല്ലെ ...?

ആ നഷ്ട പ്രണയത്തെ വീണ്ടെടുക്കാന്‍ ഉള്ള ഒരു ശ്രമം അല്ല എനിക്ക് . അവള്‍ ഇന്ന് ഒരു കാമുകി ആയിരിക്കാം , ഭാര്യ ആയിരിക്കാം, ഒരു അമ്മ ആയിരിക്കാം .

ആ പോയ ശിശിരത്തിന്റെ പടവുകള്‍ കയറി ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുന്നു പ്രിയ സഖി .. ആ ഓര്‍മകളുടെ ശവകുടീരത്തില്‍ ഒരു പിടി ചാരം ആയി വിതറുന്നു .....

ഒപ്പം ജീവിക്കാനുള്ള ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം പിന്നെയോ...
ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ ആവാത്ത ഒരാളെ കണ്ടെത്തുന്നതാന്നു പ്രണയം...